വൃത്തങ്ങൾ
പഠനനേട്ടങ്ങൾ
ഞാൺ എന്ന ആശയം
ഞാണിന്റെ നീളം
പരിവൃത്തം
പരിവൃത്തകന്ദ്രം
വിശദാംശങ്ങൾ
ഞാൺ
ഒരു വൃത്തത്തിലെ രണ്ട് ബിന്ദുക്കളെ പരസ്പരം യോജിപ്പിക്കുന്ന വരയെ ഞാൺ എന്നു പറയുന്നു.
“ ഒരു വൃത്തത്തിലെ ഏറ്റവും വലിയ ഞാൺ അതിൻറെ വ്യാസമാണ്.”
ഞാണിന്റെ നീളം
ഒരു വൃത്തത്തിലെ ഞാണിൻറെ നീളം കണ്ടുപിടിക്കുന്നതിന് വൃത്തത്തിന്റെ ആരത്തിന്റെ വർഗ്ഗത്തിൽ നിന്ന് വൃത്തകേന്ദ്രത്തിൽ നിന്ന് ഉള്ള ലംബത്തിന്റെ വർഗ്ഗം കുറച്ച് വർഗ്ഗമൂലം കണ്ടുപിടിച്ച് ഇരട്ടി കണ്ടാൽ മതി.
ഉദാഹരണം.
പരിവൃത്തം
ഒരു ത്രികോണത്തിന്റെ മൂന്ന് മൂലകളിൽ കൂടി കടന്നു പോകുന്ന വൃത്തത്തെ വൃത്തത്തിന്റെ പരിവൃത്തം എന്ന് പറയുന്നു.
ഒരു ത്രികോണത്തിന്റെ പരിവൃത്തം വരയ്ക്കുന്നതിന് ത്രികോണത്തിന്റെ മൂന്ന് വശങ്ങളുടെ ലംബ സമഭാജി വരച്ച് അവ കൂടിച്ചേരുന്ന ബിന്ദു കേന്ദ്രവും ത്രികോണത്തിന്റെ മൂലകളിലേക്കുള്ള ദൂരം ആരവും ആക്കി വൃത്തം വരച്ചാൽ മതി.
പരിവൃത്തകേന്ദ്രം
ഒരു ത്രികോണത്തിന്റെ മൂന്നു വശങ്ങളുടെയും ലംബ സമഭാജി കൂട്ടിമുട്ടുന്ന ബിന്ദുവാണ് പരിവൃത്ത കേന്ദ്രo.
ഗണിതം പരീക്ഷ :
Pls publish author details
ReplyDelete